2013 സെപ്റ്റംബർ 12, വ്യാഴാഴ്‌ച

ഓണത്തുമ്പി



അന്ത്യയാമം.   
നിദ്രയുടെ ശമനതാളം.

നിഴൽ മാത്രമായി 
നഗരവും 
ഞാനും. 

നേർത്ത 
പട്ടുനൂൽ ചിറകേറി 
നക്ഷത്രക്കണ്ണുമായി  
പൂങ്കിനാവിന്റെ തുമ്പി
പറന്ന് പറന്ന്... 

അകലെ 
നിലാവായ് 
പകൽ. 
പ്രളയമായ് 
പൂക്കൾ. 
തെളിനീരോർമ്മയായ് 
പുഴ.

ഓണമായ് 
പ്രണയം.

മൂന്നാം കാലടിയിൽ 
പുഴയിലേക്ക്‌   താണുപോയ  
പ്രണയത്തിന്റെ 
ഭാരമേറിയ  കല്ലുയർത്താൻ 
എന്റെ ഓണത്തുമ്പീ 
നീ വീണ്ടും പോകരുതേ ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആകെ പേജ്‌കാഴ്‌ചകള്‍