1
ആയിരത്തൊന്നു കഥകളുമായി
ഇടനിലക്കഴുകന്മാർ.
നാട്ടുമാക്കാന്മാരുടെ
ഇടനിലക്കഴുകന്മാർ.
നാട്ടുമാക്കാന്മാരുടെ
വറചട്ടിയിൽ നിന്ന്
കുടുംബത്തിനു വിടുതലൈ !
തലപുകക്കാതെ നേർച്ചക്കോഴികൾ
പത്തേമാരികേറി
കുടുംബത്തിനു വിടുതലൈ !
തലപുകക്കാതെ നേർച്ചക്കോഴികൾ
പത്തേമാരികേറി
പേർഷ്യൻ അഗ്നിയിൽ വേവാനെത്തി .
1A
വെള്ളക്കുപ്പായമിട്ട നാട്ടുമാക്കാന്മാർ
വെള്ളിവെളിച്ചത്തിൽ
നേർച്ചക്കോഴികളെ വാഴ്‌ത്തിപ്പാടി.
കൊക്കക്കോ സിന്ദാബാദ്
കൊക്കക്കോ സിന്ദാബാദ്
വെന്തുപാതിയായ ഒരു നേർച്ചക്കോഴി
ചീ മുട്ട വലിച്ചെറിഞ്ഞു.
ചീ മുട്ട വലിച്ചെറിഞ്ഞു.
2
ചൂടറിയാത്ത പിൻ തലമുറ
ബോർഡിംഗ് സ്കൂളിൻറെ അരണ്ടവെളിച്ചത്തിൽ
വെളുത്തുതുടുത്ത് തടിച്ചു കൊഴുത്ത്
ബ്ബ്രോയിലർ കോഴികളായി വിരിഞ്ഞിറങ്ങി .
താടി വളർന്നിട്ടും
പറക്കമുറ്റാതിരുന്ന കുഞ്ഞുങ്ങളെ
പേർഷ്യൻ പിതാക്കന്മാർ
ചുമലിലേറ്റി കൂടെ കൂട്ടി .
ചുമലിലേറ്റി കൂടെ കൂട്ടി .
ഗൾഫിന്റെ ഗ്രിൽ അടുപ്പിൽ
ചുറ്റിത്തിരിഞ്ഞ അവ
തീൻമേശയിൽ എല്ലില്ലായ്മയുടെ
പുതു രുചിപകർന്നു .
2A
വെള്ളക്കുപ്പായമിട്ട കുറുക്കന്മാർ
നീലവെളിച്ചത്തിൽ
ബ്രോയിലർ മാഹാത്മ്യം പാടിക്കൂവി.
കരിഞ്ഞുതീരാറായ
കരിഞ്ഞുതീരാറായ
ഒരു ബ്രോയിലർകോഴി
മുക്കി മുക്കി ഇട്ട മുട്ട
താഴെ വീണു പൊട്ടി
ചിരി പടർത്തി .
3
കെന്റുക്കി സായിപ്പിന്റെ
കെന്റുക്കി സായിപ്പിന്റെ
ജനിതക പരീക്ഷണശാലയിൽ
തലയും കൊക്കും
കയ്യും കാലുമില്ലാതെ
കയ്യും കാലുമില്ലാതെ
അനന്തര തലമുറ
ഉരുളക്കിഴങ്ങ് വറുത്തതിനു
കൂട്ടായി .
3A
അരണ്ട ചുവന്ന വെളിച്ചത്തിൽ
അരണ്ട ചുവന്ന വെളിച്ചത്തിൽ
വെള്ളത്തോലിട്ട ചെന്നായ്ക്കൾ
കൂട്ടമായി വന്ന്
നാടിനു നന്മ എന്ന് ഓരിയിട്ടുകൊണ്ടിരുന്നു.
കരയാൻ പോലുമാകാതെ
പുതുതലമുറ
പുതുതലമുറ
വെജിറ്റബിൾ സ്റ്റേജിൽ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ