2013 ജൂലൈ 9, ചൊവ്വാഴ്ച

താല്കാലിക ബാച് ലർ പ്രവാസി*

താക്കോലിട്ടു  തുറന്നു നേടിയ
ഏകാന്തതയുടെ ഇരുട്ട് ..

കഥയില്ലയ്മയുടെ രാത്രിയിൽ 
 രണ്ടു ചെറിയ  തലയിണകൾ
രണ്ടു  വലിയ തലയിണകളുമായി കലമ്പി

 നിദ്ര
കാഴ്ചപോയ കഴുകനെപ്പോലെ 
വിദൂരതയിൽ പറന്നലഞ്ഞു

ചത്തുമലച്ച മീനിന്റെ തുറന്ന കണ്ണുകൾ
സ്വീകരണ മുറിയിലെ
 നിലക്കാത്ത മിന്നൽ പിണറുകളെ
പരിഹാസത്തോടെ നോക്കിയിരുന്നു.

* കുടുംബം വേനലവധിക്ക് നാട്ടിൽ പോകുന്ന ഗൾഫ് കുടുംബനാഥൻ 



  



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആകെ പേജ്‌കാഴ്‌ചകള്‍