2013 ജൂലൈ 15, തിങ്കളാഴ്‌ച

പ്രെഗ്നൻസി സ്കാൻ



ഓർമ്മകൾ ഒരു ജെല്ലി ഫിഷിനെപ്പോലെ തുഴഞ്ഞു നീങ്ങുന്നു 
കണ്ണുകൾ ഇറുകിയടച്ച്‌.. ധ്യാനത്തിലൊരാൾ  
ഇടക്ക് നിലാവ് പൊഴിച്ചൊരു ചിരി 
വേലിയേറ്റത്തിൽ കടൽ ആകാശത്തെ തൊട്ടു. 
ഒന്ന് വലിഞ്ഞ് നീണ്ട്, തിരിഞ്ഞു മറിഞ്ഞ്.. 
ചുരുട്ടിപ്പിടിച്ച കൈകൾ തലയിണയാക്കി 
വീണ്ടും സ്വപ്നക്കടലിലേക്കവൻ 
കൂടെ ഞങ്ങളും ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആകെ പേജ്‌കാഴ്‌ചകള്‍