വെളുത്തിട്ടും വെളുക്കാതെ
കർക്കിടകം.
ഇരുള് പെയ്തുകൊണ്ടിരുന്നു
ഇടതടവില്ലാതെ.
പനിച്ചു വിറച്ച്
ചുമച്ച് തുപ്പി
വീടടച്ചിരുന്ന സന്ധ്യ
ഉച്ചയായപ്പോൾ തന്നെ
കാവി മുണ്ടഴിച്ച്
നീല ജീൻസണിഞ്ഞ്
കവലയിലേക്ക് .
പിന്നെ
ഞരമ്പുകളിൽ ലഹരി നിറച്ച്
കരൾ ചവച്ച്
മുറുക്കിത്തുപ്പി
ഒരു അല്ലോപ്പതി മരുന്നുകടക്ക് മുന്നിൽ വഴുതി വീണു.
രാവ് രാമായണം വായിച്ച്
ഉമ്മറപ്പടിയിൽ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ