2013 ഏപ്രിൽ 12, വെള്ളിയാഴ്‌ച

വീണ്ടും വിഷു


സൂര്യൻ വീണ്ടും
സംക്രമണം തുടങ്ങി
രാപ്പകലുകളെ  നേർ തുല്യമായി
പകുക്കാൻ

തുല്യനീതിക്കായി
വിജ്രുംഭിച്ചു ഭൂമി
മുഷ്ടി ചുരുട്ടി
വിണ്ണോളം ഉയര്ന്നു പൊങ്ങി
കടൽ
ആവേശമാകാനാഞ്ഞു
കാറ്റ്
കാറ്റിനു കാതോരത്
പുതുമണ്ണിനു കുളിരേകി
പെയയാനോരുങ്ങി
മുകിൽ
പുതിയ ഈണം മൂളി
കാതങ്ങൾ താണ്ടി
ഋതുപ്പക്ഷി
 സ്വർണ പൂത്തിരിയായി
ചമഞ്ഞൊരുങ്ങി
കണിക്കൊന്ന

രാവും പകലും ശണ്‍ഠ  കൂടി
വലിപ്പചെറുപ്പങ്ങൾ വീണ്ടും
വിതക്കുംവരെ
സമതയുടെ ശങ്ഖനാദം
മുഴങ്ങികൊണ്ടിരിക്കട്ടെ

2 അഭിപ്രായങ്ങൾ:

ആകെ പേജ്‌കാഴ്‌ചകള്‍