2013 ഏപ്രിൽ 7, ഞായറാഴ്‌ച

വെള്ളി ശനി ദിവസങ്ങളിലെ ഡാന്സ്  ക്ലാസ്സ്‌ കഴിഞ്ഞാല് ബഷീറിക്കയുടെ കടയിലെ ജ്യൂസും ചിപ്സും എട്ടു വയസ്സുകാരി മോൾക്ക് ഒരു ശീലമാണ്. ഡാന്സ് ടീച്ചറുടെ വീടിന്റെ മുൻപിൽ തന്നെ ആണല്ലോ ആ കൊച്ചു കട.
ഇന്ന് പതിവില്ലാതെ മോൾ ഒരു പുതിയ ബ്രാൻഡ്‌ ചിപ്സിൽ നോട്ടമിട്ടു.
കടയുടെ ഒരു കോണിൽ നിന്ന് സാധനങ്ങൾ അടുക്കി പെറുക്കുന്ന മെലിഞ്ഞുണങ്ങിയ ഒ രാൾ മോളെ വാത്സല്യത്തോടെ നോക്കി... അരികെ വന്ന് പേര്, നാട്,ക്ലാസ്സ്‌, സ്കൂൾ, മാർക്ക് .. അങ്ങിനെ ദീർഘ നേരം .
ഇയാളെ ഇതിനു മുൻപ് ഈ കടയിൽ കണ്ടിട്ടില്ല തീർച്ച
"നമ്മുടെ സപപ്ലയറുടെ സ്റ്റാഫാ". ബഷീറിക്ക നടുവ് നിവർത്തി
ഇറങ്ങാൻ നേരം അയാൾ വീണ്ടും അടുത്ത് വന്നു. കയ്യിലിരുന്ന ചോക്ലെറ്റ് പാക്കറ്റ് മോൾക്ക്‌ നേരെ നീട്ടി.
ഞാനും മോളും മടിച്ചു നിന്നു.
"എനിക്ക് ആ ചോക്ലെറ്റ് ഇഷ്ടമല്ല " മോൾ എന്നോടായി പതുക്കെ.
"എന്റെ മോളെ പോലെ തന്നെ" വിഷാദം കലർന്ന ചിരിയോടെ അയാൾ.
"മോളെ കാണാൻ ഒത്തിരി കൊതിയാവുന്നു"
ഇന്നലെ മോളുടെ പിറനാൾ ആഘോഷത്തിനിടെ വഴി തെറ്റി വന്ന ഡി വിനയചന്ദ്രൻ കവിത "വീട്ടിലേക്കുള്ള വഴി" വീണ്ടും ആരോ നീട്ടി ചൊല്ലിയോ???
മോൾ അയാള്ക്ക് നേരെ കൈ നീട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആകെ പേജ്‌കാഴ്‌ചകള്‍