2013 ഏപ്രിൽ 7, ഞായറാഴ്‌ച

ഒരു new generation സിനിമ . നാട്ടിൽ നിന്ന് വരുമ്പോൾ വാങ്ങിയ സീഡിയാണ്. കുത്തിത്തിരുകിയതെന്നു തോന്നിയ രംഗങ്ങൾക്കിടയിലും ഒരു  ചോദ്യo തുളച്ചുകയറുന്നു.
 ------------------------
രണ്ടു വര്ഷമായിക്കാണണം ഉണ്ണിയമ്മാവനെ അവസാനമായി കണ്ടിട്ട്. മരിക്കുന്നതിന് ഏതാണ്ട് ആറ് മാസം മുൻപ് . പഴനിയിൽ നിന്ന് തിരിച്ചുപോരുമ്പോൾ കോയമ്പത്തൂരെ മാമന്റെ കൊച്ചു വീട്ടിൽ തമിഴ്‌ വിഭവങ്ങൾ ...രുചിച്ച്.ഉറങ്ങാൻ നേരം ഹാളിൽനിലത്തു വിരിച്ച പായയിൽ ഞങ്ങൾ എട്ടോളം പേർ നിരയായ് കുശലം പറഞ്ഞ് .പിറ്റേന്ന് നാട്ടിൽ തിരിച്ചെത്തി കൂടേണ്ട കല്യാണത്തിന്റെ വിശേഷങ്ങളിൽ മുങ്ങി ..

അതി രാവിലെ ചൂളം കുത്തുന്ന തണുത്ത കാറ്റിനെ കീറിമുറിച്ചു ഒരേ വണ്ടിയിൽ വീടുവരെ . പിന്നെ നാടുറങ്ങിയപ്പോൾ രാവ് പകലാക്കി ഞങ്ങൾ രണ്ടുപേർ. ഞാനും ഉണ്ണി മാമനും. നരകയറിതുടങ്ങിയ താടിരോമം തടവി അദേഹം നാലു പതിറ്റാണ്ടിന്റെകഥകൾ പറഞ്ഞു. ഇന്ത്യ മുഴുവൻ അലഞ്ഞുതിരിഞ്ഞ തന്റേടിയായ യുവാവ്‌ . ഭാഷകൾ അമ്മാനമാടി മടി ശീല വീർപ്പിച്ച ഇടനിലക്കാരൻ .മാനസാന്തരം വന്നു സാമൂഹ്യ സേവനത്തിൽ. കൂടെ ഒരു ചെറിയ ജോലി.
ഇടയിലെപ്പോഴോ ഇരുകാലുകളും തളർന്ന ഒരു യുവതിക്ക് അഭയകേന്ദ്രമായ് .

പിന്നെ പോകുന്നിടത്തെല്ലാം അവരെ ഒരു കുഞ്ഞിനെപ്പോലെ താങ്ങിയെടുത്ത്.
  ഇനി സമ്പാദ്യം വേണ്ട എന്ന് തോന്നിയപ്പോൾ നാല്പതാം വയസ്സിൽ ജോലി വിട്ടൊഴിഞ്ഞ്
‌ അകാലത്തിൽ വന്ന മരണത്തിനു മുന്പിൽ ഒരു യോഗിയെപ്പോലെ തലകുനിച്ച് ... 

 ----------------------------
ഉടഞ്ഞ ചില്ലുകഷ്ണങ്ങൾ പോലെ ചോദ്യം വീണ്ടും തുളച്ചുകയറുന്നു..
നിസ്വാർഥ സ്നേഹം ശരിക്കും ഉണ്ടോ??

1 അഭിപ്രായം:

ആകെ പേജ്‌കാഴ്‌ചകള്‍