മാനം മൂടിപ്പുതച്ച കരിമ്പടം
വലിച്ചുകീറി
മഴയുടെ അഗ്നിവേരുകൾ
മണ്ണിലേക്കിറങ്ങി
കുളിരിന്റെ തീ പടർത്തി.
അസ്തമിച്ച സൂര്യനേയും
മറഞ്ഞിരുന്ന ചന്ദ്രനേയും
കാക്കാതെ
മഴനനഞ്ഞ വഴിവിളക്കുകൾ
ജമന്തിപ്പൂക്കളുടെ നിലാവ്
മുൾവഴിനീളെ വാരിയൊഴുക്കി.
വെളിയിലെ വിസ്ഫോടനങ്ങൾ
വീട്ടിലെ കൊട്ടിയടച്ച ചില്ലുജാലകത്തിൽ
കടുകുവറുക്കുന്നത് കേട്ട്
ഞാനൊരു
കട്ടൻ ചായ പുതച്ച്
കൂനിക്കൂടിയിരുന്ന്
"ഋതുഭേദ"മെന്ന
ദേശഭക്തിഗാനം മൂളി.
ഫോട്ടോ കടപ്പാട് : national geographic

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ