2013 മേയ് 8, ബുധനാഴ്‌ച

മൂന്നാം നാൾ



അവർ കല്ലെറിഞ്ഞപ്പോൾ മാത്രം
അത് ചെവികുടഞ്ഞുണർന്നെണീറ്റു

പിന്നീട്..
മുറിവുകൾനക്കിത്തുടച്ചുണക്കി
സ്വയം വൈദ്യനും
 മാതാവുമായി
 തണൽ തേടി
ഞരങ്ങി മോങ്ങി
ഇഴഞ്ഞു നീങ്ങി .

മൂന്നാം നാൾ ..
ബോധിവൃക്ഷം പ്രത്യക്ഷനായി
കനിവോടെ കൈകൾ ഉയർത്തി
 ഉണർവിന്റെ പരമമന്ത്രം
ഉപദേശിക്കാനാഞ്ഞു.

അരുത് ബോധി വൃക്ഷമേ
അത് മൊഴിഞ്ഞു
അന്ത്യനിമിഷം ഒഴികെ
ഞാനെല്ലാം അതിജീവിക്കും
നിന്നെപ്പോലെ ..

നിന്റെ കണ്ണുകളിൽ
ജോണ്‍ അപ്ടികിന്റെ
കണ്ണുകളിലെ തിളക്കം
ഞാൻ കാണുന്നു
ബോധിവൃക്ഷം മന്ത്രിച്ചു.

മർമരം കേൾക്കാതെ
കണ്ണുകൾ ഇറുകിയടച്ച്‌
കിനാവുകളുടെ ലോകം തേടി
അത് വീണ്ടും നിദ്രപൂകി..

John updike :  famous writer

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആകെ പേജ്‌കാഴ്‌ചകള്‍